മാഹിയിൽ ഇന്ന് മെഗാ യോഗാ പ്രകടനം

Friday 20 June 2025 8:45 PM IST

മാഹി:അന്താരാഷ്ട്ര യോഗ ദിനാഘോഷ പരിപാടികൾ മാഹി അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തിൽ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ഇന്ന് കാലത്ത് 7 മണിക്ക് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മോറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ യുടെ സഹകരണത്തോടെയാണ് ഇത്തവണ മാഹിയിലെ യോഗാ ദിന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ ഡി. മോഹൻ കുമാറിന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മുൻസിപ്പൽ കമ്മിഷണർ സതേന്ദ്ര സിംഗ്, ഡെപ്യൂട്ടി ഡയറക്ടർ (ഹെൽത്ത്) ഡോ.ഇഷ്ഹാക്, സി ഇ.ഒ തനുജ തുടങ്ങിയവർപരിപാടിയിൽ സംബന്ധിക്കും. വിവിധ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ,സാംസ്‌കാരിക പ്രവർത്തകർ, യോഗാ പരിപാടിയിൽ അണിനിരക്കും.