ഷെയിൻ നിഗത്തിന്റെ ഹാലി'ലൂടെ അങ്കിത് തിവാരി മലയാളത്തിൽ
ഷെയ്ൻ നിഗംനായകനായി നവാഗതനായ വീര സംവിധാനം ചെയ്യുന്ന 'ഹാൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്. ഗലിയാൻ, സനം തെരി കസം, ദിൽ ദർദാദർ, പ്യാർ ദെ, തും ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് പിന്നിലെ ശബ്‍ദമായി തിളങ്ങിയ അങ്കിത് തിവാരിയുടെ മലയാള അരങ്ങേറ്ര ചിത്രമായ ഹാൽ സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്നു. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം ആണ്.പ്രശസ്ത ബോളിവുഡ് ഗായകൻ ആത്തിഫ് അസ്ലം ഹാലിൽ ഗാനം ആലപിക്കുന്നുണ്ട്. ആത്തിഫും മലയാളത്തിൽ ആദ്യമാണ്.നന്ദഗോപൻ വി സംഗീതം ഒരുക്കുന്നു.
സാക്ഷി വൈദ്യയാണ്
നായിക.ജോണി ആന്റണി, മധുപാൽ, സംഗീത , ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന നിഷാദ് കോയ, രവി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യും. പി .ആർ .ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.