ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചു,​ ക്ഷണം നിരസിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നരേന്ദ്രമോദി

Friday 20 June 2025 8:53 PM IST

ന്യൂഡൽഹി: ജി 7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ ആ ക്ഷണം താൻ വിനയത്തോടെ നിരസിച്ചെന്നും മോദി പറഞ്ഞു. ജി 7 ഉച്ചകോടിക്ക് കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടേയെന്നാണ് ഫോൺ സംഭാഷണത്തിനിടെ ട്രംപ് ചോദിച്ചത്. എന്നാൽ കാനഡയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ജഗന്നാഥന്റെ നാടായ ഒഡിഷ സന്ദർശിക്കുന്നതിന് വേണ്ടിയാണ് താൻ ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മോദി പറ‌ഞ്ഞു. ഒ​ഡീ​ഷ​യി​ലെ​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ഭു​വ​നേ​ശ്വ​റി​ൽ​ ​ന​ട​ന്ന​ ​പൊ​തു​യോ​ഗ​ത്തി​ലാ​ണ് ​മോ​ദി​ ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.

ഇറാൻ ഇസ്രയേൽ സംഘർഷത്തിനിടെ പാക് സൈനിക മേധാവി അസിം മുനീറിന് വിരുന്നൊരുക്കിയത് ചർച്ചയായിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ ക്ഷണം നിരസിച്ചകാര്യം മോദി വ്യക്തമാക്കിയത്. ര​ണ്ട് ​ദി​വ​സം​ ​മു​മ്പ്,​ ​ജി​ 7​ ​ഉ​ച്ച​കോ​ടി​ക്കാ​യി​ ​ഞാ​ൻ​ ​കാ​ന​ഡ​യി​ലാ​യി​രു​ന്നു.​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ട്രം​പ് ​എ​ന്നെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചു.​ ​കാ​ന​ഡ​യി​ലു​ണ്ട​ല്ലോ,​ ​വാ​ഷിം​ഗ്ട​ണി​ൽ​ ​വ​ന്നു​കൂ​ടേ​യെ​ന്ന്.​ ​ഒ​രു​മി​ച്ച് ​അ​ത്താ​ഴം​ ​ക​ഴി​ക്കാ​മെ​ന്നും​ ​സം​സാ​രി​ക്കാ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​അ​ദ്ദേ​ഹം​ ​വ​ള​രെ​ ​നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും​ ​ഞാ​ൻ​ ​നി​ര​സി​ച്ചു.​ ​ക്ഷ​ണ​ത്തി​ന് ​ന​ന്ദി​ ​അ​റി​യി​ച്ചു​കൊ​ണ്ട് ​പ​റ​ഞ്ഞു​:​എ​നി​ക്ക് ​മ​ഹാ​പ്ര​ഭു​വി​ന്റെ​ ​നാ​ട്ടി​ലേ​ക്ക് ​പോ​കേ​ണ്ട​തു​ണ്ട്.​ ​അ​ത് ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണ്.​ ​അ​ങ്ങ​നെ​ ​ഞാ​ൻ​ ​ക്ഷ​ണം​ ​മാ​ന്യ​മാ​യി​ ​നി​ര​സി​ച്ചു.​ ​മ​ഹാ​പ്ര​ഭു​വി​നോ​ടു​ള്ള​ ​നി​ങ്ങ​ളു​ടെ​ ​സ്നേ​ഹ​വും​ ​ഭ​ക്തി​യും​ ​എ​ന്നെ​ ​ഈ​ ​നാ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്നു.​"​-​മോ​ദി​ ​പ​റ​ഞ്ഞു.