സൂര്യ - ആർ. ജെ ബാലാജി ചിത്രം കറുപ്പ്
സൂര്യ നായകനായി ആർ . ജെ ബാലാജി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് കറുപ്പ്" എന്ന് പേരിട്ടു. ആർ ജെ ബാലാജിയുടെ പിറന്നാൾ ദിനത്തിലാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത് . രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ യും കറുപ്പിലൂടെ വീണ്ടും ഒരുമിക്കുകയാണ്. ഇരുവരെയും വ്യത്യസ്തമായ മേക്കോവറിൽ അവതരിപ്പിക്കുന്നു. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സായ് അഭ്യാങ്കറാണ് സംഗീതം . ഛായാഗ്രഹണം ജി കെ വിഷ്ണുനിർവഹിക്കുന്നു. കലൈവാനൻ ആണ് എഡിറ്റർ. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്, വിക്രം മോർ ജോഡികൾ കറുപ്പിലെ ആക്ഷൻ സീക്വൻസുകൾ നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂട്. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ആണ് നിർമ്മാണം. പി .ആർ.ഒ ആൻഡ് മാർക്കറ്റിംഗ് : പ്രതീഷ് ശേഖർ.