നോ കട്ട്സ്, സുരേഷ് ഗോപിയുടെ ജെ.എസ്.കെ 27ന്
സുരേഷ് ഗോപി നായകനായി പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന കോർട്ട് റൂം ത്രില്ലർ ചിത്രം 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ജൂൺ 27ന് ആഗോള റിലീസായി എത്തും. ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പൂർത്തിയായി U/A 13+ റേറ്റിങ് ലഭിച്ചു. ചിത്രത്തിന് ഒരു കട്ട്സ് പോലും ഇല്ലാതെ മികച്ച അഭിപ്രായമാണ് സെൻസർ ബോർഡ് നൽകിയത്. 19 വർഷങ്ങൾക്ക് ശേഷം സുരേഷ്ഗോപി വീണ്ടും വക്കീൽ വേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ജാനകി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും നായികമാണ്. അസ്‌കർ അലി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം- രണദിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്.
ആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,