പോരാട്ടവുമായി മാധവ് സുരേഷിന്റെ അങ്കം അട്ടഹാസം ഫസ്റ്റ് ലുക്ക്

Saturday 21 June 2025 6:00 AM IST

ഒാണം റിലീസ്

മാധവ് സുരേഷിനെ നായകനാക്കി സുജിത്ത് എസ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.കേന്ദ്രമന്ത്രി കൂടിയായ നടൻ സുരേഷ് ഗോപിയുടെ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞ ചിത്രമാണ് "അങ്കം അട്ടഹാസം എന്ന് ടൈറ്റില ും പോസ്റ്ററും സൂചിപ്പിക്കുന്നു.

സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, മഖ്ബൂൽ സൽമാൻ തുടങ്ങിയവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒാണം റിലീസായി തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ പുതുമുഖം അംബികയാണ്

നായിക.

അന്ന രാജൻ, അലൻസിയർ, അമിത് , നന്ദു, നോബി, കുട്ടി അഖിൽ, അജയ്, സൂരജ് സുകുമാർ, സ്മിനു സിജോ, രതീഷ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ശിവൻ എസ് സംഗീത് നിർവഹിക്കുന്നു. ശ്രീകുമാർ വാസുദേവും ഗായത്രി നായരും ചേർന്നാണ്.സംഗീതം,

എഡിറ്റർ : പ്രദീപ്‌ ശങ്കർ, കല : അജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ : ഹരി വെഞ്ഞാറമൂട്, മേക്കപ്പ് : സഞ്ജു നേമം,

കോസ്റ്റ്യും : റാണാ പ്രതാപ്,ട്രയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ ജി ആണ് നിർമ്മാണം.

പി .ആർ .ഒ അജയ് തുണ്ടത്തിൽ.