ഒറ്റ ഫ്രെയിമിൽ എവർഗ്രീൻ സുന്ദരിമാർ
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാലോകം അടക്കി വാണ താരസുന്ദരിമാരായ മീന, രംഭ, ദേവയാനി, റോജ എന്നിവരെ വർഷങ്ങൾക്കുശേഷം ഒറ്റ ഫ്രെമിൽ കണ്ടതിന്റെ ആഹ്ളാദത്തിൽ ആരാധകർ. ഇവർക്കൊപ്പം ഇടം പിടിച്ച ഡാൻസ് കൊറിയോഗ്രാഫർ കല മാസ്റ്ററാണ് ചിത്രങ്ങൾ പങ്കുവച്ചത്. സിനിമകൾക്കപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ഇൗ നാല് താരസുന്ദരിമാരും. ഇവരുടെയെല്ലാം സുഹൃത്താണ് കല മാസ്റ്റർ. പലപ്പോഴും ഇൗ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ കല മാസ്റ്റർ പങ്കുവയ്ക്കാറുണ്ട്.മലയാളത്തിലെയും തെന്നിന്ത്യയിലെയും മിക്ക സൂപ്പർ സ്റ്റാറുകളുടെയും നായികയായി അഭിനയിച്ച നടിമാരിൽ ഒരാളാണ് മീന. മീനയെ പോലെ പാതി മലയാളിയായ ദേവയാനി മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ എല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി റോജയും രംഭയും അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം സിനിമയോടെ വിട പറഞ്ഞ രംഭ മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. റോജ ആകട്ടെ സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലും.