മോഹൻലാലിനെ കാത്ത് അജിത്ത് ചിത്രം
എ.കെ. 64 സംവിധാനം ചെയ്യുന്നത്
ആദിക് രവിചന്ദ്രൻ
ഗുഡ് ബാഡ് അഗ്ളിക്കു ശേഷം അജിത്തും സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാലിനെ അണിയറ പ്രവർത്തകർ സമീപിച്ചതായി വിവരം. മോഹൻലാലിനോട് ആദിക് രവിചന്ദ്രൻ കഥ പറയുകയും ചെയ്തു. മോഹൻലാലിന്റെ മറുപടി പ്രതീക്ഷിക്കുകയാണ് ആദിക് . മോഹൻലാൽ സമ്മതം മൂളിയാൽ ഇതാദ്യമായി രണ്ടു സൂപ്പർ താരങ്ങളും ഒരുമിക്കുന്നു ചിത്രം ആരാധകർക്ക് കാണാം.തമിഴിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പവും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഗുഡ് ബാഡ് അഗ്ളിയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് എകെ 64 എന്നു താത്‌കാലികമായി പേരിട്ട ചിത്രം നിർമ്മിക്കുന്നത്. ഗുഡ് ബാഡ് അഗ്ളിക്കുശേഷം അജിത്ത്അ ഭിനയിക്കുന്ന ചിത്രം കൂടിയാണ്. ശ്രീനിധി ഷെട്ടിയെ അജിത്തിന്റെ നായികയായി പരിഗണിക്കുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം. അതേസമയം മഹേഷ് നാരായണന്റെ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂൾ മോഹൻലാൽ പൂർത്തിയാക്കി. മോഹൻലാലും കുഞ്ചാക്കോ ബോബനും ആയിരുന്നു ഈ ഷെഡ്യൂളിൽ. എടപ്പാൾ ആണ് അടുത്ത ഷെഡ്യൂൾ.നാലു ദിവസത്തെ ചിത്രീകരണാണ് എടപ്പാളിൽ പ്ളാൻ ചെയ്യുന്നത്. തുടർ ചിത്രീകരണം എറണാകുളത്താണ്. ഈ ഷെഡ്യൂളിൽ മമ്മൂട്ടി ജോയിൻ ചെയ്യും.