സെഞ്ച്വറി അടിച്ച് ഏത്തയ്ക്ക
Saturday 21 June 2025 2:45 AM IST
കല്ലറ: മഴയും കാറ്റും കൃഷിനാശം വിതച്ചതിന് പിന്നാലെ വാഴപ്പഴ വില വിപണിയിൽ കുതിക്കുന്നു. പഴുത്ത ഏത്തക്കായുടെ ചില്ലറ വില്പന വില കിലോയ്ക്ക് 100 രൂപയായി.
കഴിഞ്ഞ കുറച്ചുനാളുകളായി 70 രൂപയ്ക്ക് മുകളിലാണ് ഏത്തപ്പഴ വില.പച്ച ഏത്തക്കായയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് വില. കപ്പ പഴത്തിന് 75 ഉം ഞാലിപ്പൂവനും പൂവനും 70 രൂപയും നൽകണം. റോബസ്റ്റയ്ക്ക് കിലോയ്ക്ക് 40 രൂപയായി. 20 രൂപയാണ് പഴുക്കാത്ത പച്ചക്കായയുടെ വില. മറ്റ് പഴങ്ങൾക്ക് തീ വിലയായതോടെ പച്ചപ്പഴത്തിന് ആവശ്യക്കാർ കൂടി. മഴ ശക്തമായതോടെ വാഴപ്പഴ വില ഉയർന്നുതന്നെ നിൽക്കാനാണ് സാദ്ധ്യത. ഏത്തപ്പഴത്തിന്റെ ഉയർന്ന വില ചിപ്സ് വിലയിലും പ്രതിഫലിക്കുന്നുണ്ട്. വെളിച്ചെണ്ണ വിലയും വില വർദ്ധനവിന് മറ്റൊരു കാരണമാണ്.