സ്കൂൾ പരിസരങ്ങളിൽ കൃത്രിമ നിറവും രുചിയും കലർത്തിയുള്ള ഭക്ഷ്യ വില്പന തകൃതി

Saturday 21 June 2025 2:52 AM IST

കിളിമാനൂർ: സ്കൂൾ തുറന്നതോടെ സ്കൂൾ പരിസരങ്ങളിൽ കൃത്രിമ നിറവും രുചിയും കലർത്തിയുള്ള ഭക്ഷ്യ വില്പന തകൃതിയെന്ന് പരാതി.ഭക്ഷ്യസുരക്ഷാ വകുപ്പ് സ്കൂൾ പരിസരങ്ങളിൽ കർശന പരിശോധന നടത്തണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിലവാരമില്ലാത്ത ഭക്ഷണം വിറ്റതിന് നാല് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. ഒരു സ്ഥാപനം പൂട്ടാൻ നിർദ്ദേശം നൽകി.സ്കൂൾ തുറന്നതോടെ പരിസരങ്ങളിൽ വിവിധ നിറത്തിലുള്ള മിഠായികൾ, ശീതള പാനീയങ്ങൾ, ഐസ്‌ക്രീമുകൾ, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ വില്പന തകൃതിയാണ്. ഇത്തരം ഇടങ്ങളിൽ കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വില്പന നടത്താനുള്ള സാദ്ധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കണമെന്നാവശ്യമുയരുന്നത്.