ഒർമ്മിക്കാൻ
Saturday 21 June 2025 12:23 AM IST
1. കീം 2025: അപേക്ഷിക്കാം:- കേരളത്തിലെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേക്ക് നിശ്ചിതസമയത്തിനകം ഓൺലൈൻ അപേക്ഷകൾ നൽകാൻകഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ആർക്കിടെക്ചർ (ബി. ആർക്ക്),മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ (എം.ബി.ബി.എസ്,ബിഡിഎസ് ഉൾപ്പെടെ) എന്നിവയിലേക്ക് പുതുതായി അപേക്ഷിക്കാം. 23ന് ഉച്ചയ്ക്ക് 12 വരെയാണ് സമയം.വെബ്സൈറ്റ്: www.cee.kerala.gov.in.
2. സിവിൽ സർവീസ് മെയിൻ രജിസ്ട്രേഷൻ:- സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പാസായവർക്ക് സി.എസ്.ഇ- 25 മെയിൻ പരീക്ഷയ്ക്ക് 25 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: upsc.gov.in.