നിരോധിത പ്ലാസ്റ്റിക് പിടികൂടി
Saturday 21 June 2025 1:19 AM IST
ആലപ്പുഴ: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പരിധിയിലെ കടകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് നടത്തിയ പരിശോധനയിൽ വിവധ സ്ഥാപനങ്ങളിൽ നിന്ന് 218 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തി. ഇവ സൂക്ഷിച്ചവർക്കെതിരെ 30000 രൂപ പിഴ ചുമത്തി. ദേവികുളങ്ങര പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 130 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തി. ഇവ സൂക്ഷിച്ച മൂന്ന് സ്ഥാപനങ്ങൾക്ക് 13000 രൂപ പിഴ ഈടാക്കാൻ സ്‌ക്വാഡ് ശുപാർശ ചെയ്തു.