കുസാറ്റ് പരീക്ഷാഫലം

Saturday 21 June 2025 12:24 AM IST

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 2025 ഏപ്രിലിൽ നടന്ന വിവിധ കോഴ്‌സുകളുടെ അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബിയിൽ (ഹോണേഴ്സ്) അപർണ ആർ. കൃഷ്ണനും പഞ്ചവത്സര ബി.കോം. എൽ.എൽ.ബിയിൽ (ഹോണേഴ്സ്) രാഗേന്ദുമുരളിയും എം.സി.എയിൽ (മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) സാരഗ എസും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ മാത്തമാറ്റിക്‌സിൽ സി. നമിതയും ഒന്നാംസ്ഥാനം നേടി.