പി.എൻ.പണിക്കർ അനുസ്മരണം

Saturday 21 June 2025 3:24 AM IST

അമ്പലപ്പുഴ: കരുമാടി കെ.കെ.കുഞ്ചുപിള്ള സ്മാരക ഗ്രന്ഥശാലയിൽ വായനാ പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും പ്രൊഫ.എൻഗോപിനാഥൻ പിള്ള ( ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി. ഷൈലേന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആർ ജയരാജ്, പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. കരുമാടിക്കുട്ടൻസ് സെക്രട്ടറി ഷാജി കരുമാടി, എഴുത്തുകാരൻ അനീഷ് പത്തിൽ, രേഖ ഹരികുമാർ, സത്യൻ കരുമാടി, സജീവ്, ശാലിനി തോട്ടപ്പളളി, ജി. ഷിബു, ആർ.ബാബു, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.