എസ്. ജിൻദത്ത്

Saturday 21 June 2025 12:26 AM IST

മുതുകുളം: കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആറാട്ടുപുഴ, വലിയഴീക്കൽ സോമാലയത്തിൽ എസ്.ജിൻദത്ത് (മനു- 40) നിര്യാതനായി. ഇന്ന് രാവിലെ 10ന് കായംകുളം പൊലീസ് സ്റ്റേഷനിലും 10.30ന് കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. അച്ഛൻ: സോമദത്തൻ. അമ്മ: സുഭാഷിണി. ഭാര്യ: സിജാരാജ്. മകൻ: ഗിരിധർ എസ്. ദത്ത്. സഞ്ചയനം: തിങ്കളാഴ്ച 3ന്.