വായനശാല സന്ദർശിച്ചു
Saturday 21 June 2025 1:24 AM IST
മുഹമ്മ: വായനാ ദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരി പൊന്നാട് ഗവ.എൽ പി സ്കൂളിലെ കുട്ടികൾ മുഹമ്മ അയ്യപ്പൻ സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാല സന്ദർശിച്ചു. വായന ശാലയിൽ അദ്ധ്യാപകരോടൊപ്പം എത്തിയ കുട്ടികൾ വായന ശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ചോദിച്ചു മനസ്സിലാക്കി. തുടർന്ന് നടന്ന വായനാ ബോധവൽക്കരണ യോഗം ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.വായന ശാലാ പ്രസിഡന്റ് കെ.എസ്.ഹരിദാസ് അദ്ധ്യക്ഷനായി.സ്കൂൾ പ്രഥമാദ്ധ്യാപകനും എഴുത്തു കാരനുമായ സിബു വെച്ചൂർ, വായനശാല കമ്മിറ്റി അംഗം പഞ്ചമി, അദ്ധ്യാപിക ബിൻസി എന്നിവർ സംസാരിച്ചു. കുട്ടികളെ എല്ലാവരെയും വായനശാലയിൽ അംഗങ്ങളായി ചേർന്ന് പുസ്തക വായന ശീലിപ്പിക്കുമെന്ന് ഷിബു വെച്ചൂർ പറഞ്ഞു.