മെറിറ്റ് സ്‌കോളർഷിപ്പിന് വിവരങ്ങൾ നൽകണം
Saturday 21 June 2025 12:30 AM IST
തിരുവനന്തപുരം: സംസ്ഥാന സിലബസിൽ 2021 മാർച്ചിൽ എസ്.എസ്.എൽ സി/ടി.എച്ച്.എസ്.എൽ.സിയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും ജില്ലാ മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടിയ www.dcesholarship.gov.in വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷൻ ലിസ്റ്റിലുള്ള വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാനായില്ല. ആയതിനാൽ വിദ്യാർത്ഥികൾ പേര്,ബാങ്ക് അക്കൗണ്ട് നമ്പർ,ഐ.എഫ്.എസ്.സി കോഡ്,രജിസ്‌ട്രേഷൻ ഐ.ഡി,എസ്.എസ്.എൽ.സി രജിസ്‌ട്രേഷൻ നമ്പർ എന്നീ വിവരങ്ങൾ ജൂലായ് 7ന് വൈകിട്ട് 5ന് മുൻപായി districtmeritschoraship@gmail.com ഇ-മെയിൽ ലഭ്യമാക്കണം. ഫോൺ:9446780308.