ഓൺലൈൻ ക്ലാസ് ആരംഭിക്കണം

Saturday 21 June 2025 1:27 AM IST

ആലപ്പുഴ: അദ്ധ്യയന വർഷം ആരംഭിച്ച ശേഷം ബഹുഭൂരിപക്ഷം ദിവസങ്ങളിലും കനത്ത മഴയും വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ടും കാരണം കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകേണ്ടി വന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ് നടത്താൻ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നിർദ്ദേശം നൽകാൻ ജില്ലാ കളക്ടർ തയ്യാറാകണമെന്ന്‌ ഡി.സി.സി വൈസ് പ്രസിഡന്റ്‌ ടിജിൻ ജോസഫ് അവശ്യപ്പെട്ടു. അദ്ധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് കുട്ടനാട് മേഖലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് കാരണമാകുമെന്നും മേഖലയിലെ സ്കൂൾ, കോളേജ്, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ഇത് ഒരുപോലെ ബാധിക്കുമെന്നും ടിജിൻ ജോസഫ് പറഞ്ഞു.