ക്യു.എസ് എം.ബി.എ ഗ്ലോബൽ റാങ്കിംഗ്

Saturday 21 June 2025 12:31 AM IST

2025ലെ ക്യു.എസ് എം.ബി.എ റാങ്കിംഗിൽ ഐ.ഐ.എം ബംഗളൂരു ഒന്നാം സ്ഥാനത്ത്. ഐ.ഐ.എം അഹമ്മദാബാദ് രണ്ടാം സ്ഥാനത്തും, കൽക്കട്ട,ഹൈദരാബാദ്,കോഴിക്കോട് ഐ.ഐ.എമ്മുകൾ യഥാക്രമം മൂന്ന്,നാല്,അഞ്ച് സാഥാനത്താണ്. ഐ.ഐ.എം ഇൻഡോർ ആറാമതാണ്. ക്യു.എസ് ഗ്ലോബൽ എം.ബി.എ റാങ്കിംഗിൽ അമേരിക്കയിലെ സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഒഫ് ബിസിനസ്,പെൻസിൽവാനിയിലെ വാർട്ടൻ സ്കൂൾ,ഹാർവാർഡ് ബിസിനസ് സ്കൂൾ,എം.ഐ.ടി സ്ലോൻ സ്കൂൾ ഒഫ് മാനേജ്മെന്റ്,ലണ്ടൻ ബിസിനസ് സ്കൂൾ,എച്ച്.ഇ.സി പാരീസ്,കേംബ്രിഡ്ജ് ജഡ്ജ് ബി സ്കൂൾ,കൊളംബിയ ബി സ്കൂൾ, I E/ IESE ബി സ്കൂൾ,സ്പെയിൻ എന്നിവ മുൻനിരയിലാണ്.

യു.ജി.സി നെറ്റ്

2025 പരീക്ഷ

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന യു.ജി.സി നെറ്റ് 2025 പരീക്ഷയുടെ പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു. ജൂൺ 25 മുതൽ 29 വരെ രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടത്തും. വിവിധ വിഷയങ്ങളുടെ പരീക്ഷ തീയതികളിൽ മാറ്റങ്ങളുണ്ട്.

ഫ്രാൻസിലെ ചപ്പാക്ക്

ലാബ് സ്കോളർഷിപ്പ്

ഫ്രാൻസിലെ ചപ്പാക്ക് ലാബ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ/ബിരുദാനന്തര പ്രോഗ്രാം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 700 യൂറോ വീതം രണ്ട് മാസത്തേക്ക് സ്കോളർഷിപ്പ് ലഭിക്കും. മേയ് മുതൽ ആഗസ്റ്റ് വരെയാണ് ഈ സ്കോളർഷിപ്പ്. ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസിലേക്ക് ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാൻസിൽ ആറുമാസമെങ്കിലും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 5 വർഷത്തെ ഷെൻഗൺ വിസ അനുവദിക്കാനുള്ള തീരുമാനം ഇന്ത്യ ഗവൺമെന്റും,ഫ്രഞ്ച് ഗവൺമെന്റും ചേർന്ന് എടുത്തിട്ടുണ്ട്. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 30 വയസാണ് ഏതെങ്കിലും ഒരു ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര കോഴ്സിന് ചേർന്നവരായിരിക്കണം വിദ്യാർത്ഥിയുടെ അക്കാഡമിക് മികവ്,ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം ആശയവിനിമയ ശേഷി എന്നിവ വിലയിരുത്തിയാണ് തിരഞ്ഞെടുക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോഗ്രാഫ്,പാസ്പോർട്ടിന്റെ പകർപ്പ്,സി.വി,പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ഫ്രഞ്ച് ലാംഗ്വേജ് സർട്ടിഫിക്കറ്റും വേണം. www.ifi.scholarship.ifindia.in