കരസേന അഗ്നിവീർ പരീക്ഷ 30 മുതൽ

Saturday 21 June 2025 12:33 AM IST

തിരുവനന്തപുരം: കരസേനയിൽ അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ റിക്രൂട്ട്‌മെന്റിനും സ്ഥിരം വിഭാഗങ്ങൾക്കുമുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ 30 മുതൽ ആരംഭിക്കും. പരീക്ഷയുടെ ഷെഡ്യൂൾ https://joinindianarmy.nic.in/ൽ. അഗ്നിവീർ ജനറൽ ഡ്യൂട്ടി,ടെക്നിക്കൽ,ട്രേഡ്സ്‌മാൻ (പത്താം ക്ലാസ് പാസ് ആൻഡ് എട്ടാം ക്ലാസ് പാസ്),ജനറൽ ഡ്യൂട്ടി വനിതാ മിലിട്ടറി പൊലീസ്,സോളിഡർ സോൾജിയർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ്,ഹവിൽദാർ എഡ്യൂക്കേഷൻ,ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോഗ്രാഫർ,ജൂനിയർ കമ്മിഷൻഡ് ഓഫീസർ (മത അദ്ധ്യാപകൻ) തുടങ്ങിയ ട്രേഡുകളിലേക്കാണ് പരീക്ഷ. പുരുഷ,വനിതാ സ്ഥാനാർത്ഥികൾക്കാണ് പരീക്ഷ. അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ.