പാലത്തിൽ വലിയ കുഴി

Saturday 21 June 2025 2:28 AM IST

അമ്പലപ്പുഴം കാക്കാഴം ഹൈസ്കൂളിലേക്കുള്ള ചെറിയ പാലത്തിൽ വലിയ കുഴി രൂപപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് പാലം ഇടിഞ്ഞു വലിയ കുഴി രൂപെപ്പട്ടത്. കുഴി രൂപപ്പെട്ട ഭാഗം കയർ കെട്ടി തിരിച്ചിട്ടുണ്ട്. ദിവസവും 1000 ലേറെ കുട്ടികൾ കടന്നു പോകുന്ന പാലമാണിത്. സ്കൂളിലേക്കുള്ള ഏക വഴി കൂടിയാണിത്. കൂടാതെ മറ്റ് സ്കൂളുകളിലെ വാഹനങ്ങളും ഇതിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 100വർഷത്തിലേറെ പഴക്കമുണ്ട് പാലത്തിന്. എത്രയും പെട്ടെന്ന് പാലം അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.