സാർവദേശീയ സാഹിത്യോത്സവം: ഓഫ് ലൈൻ രജിസ്‌ട്രേഷൻ 23 മുതൽ

Saturday 21 June 2025 12:41 AM IST

തൃശൂർ: കേരള സാഹിത്യ അക്കാഡമി 2025 ആഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിന്റെ ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ജൂൺ 23ന് ആരംഭിക്കും. അക്കാഡമിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. പൊതുജനങ്ങൾക്ക് 500 രൂപയും വിദ്യാർത്ഥികൾക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷൻ ചാർജ്. വിവരങ്ങൾക്ക്: 04872330013.