ബുക്ക് ഷെൽഫ് നൽകി

Saturday 21 June 2025 5:38 AM IST

ആലപ്പുഴ: വായനാദിനത്തിൽ ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ വിമൻസ് ദന്തൽ കൗൺസിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് ബുക്ക് ഷെൽഫും പുസ്തകങ്ങളും നൽകി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഐ.ഡി.എ ജില്ലാ പ്രസിഡന്റ് ഡോ.ലിജ് ജോസഫ്, സെക്രട്ടറി ഡോ. ശരത് തോപ്പിൽ, ഡബ്ല്യു.സി.സി ഭാരവാഹികളായ ഡോ. ഡെൻസി, ഡോ. ജ്യോതിഷ, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. എം.ആഷ, എ.ആർ.എം.ഒ ഡോ.സി.പി.പ്രിയദർശൻ , ദന്തൽ സിവിൽ സർജൻ ഡോ.എസ്.മായ, നഴ്സിംഗ് സൂപ്രണ്ട് എം.രജിത , സ്റ്റോർ സൂപ്രണ്ട് ആർ.എസ്.ബിജു , ജോൺസൺ നൊറോണ എന്നിവർ സംസാരിച്ചു.