രാഷ്ട്രപതിക്ക് ജന്മദിനാശംസ നേർന്ന് ബംഗാൾ ഗവർണർ 

Saturday 21 June 2025 12:54 AM IST

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിന് ജന്മദിനാശംസകൾ നേർന്ന് ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ്. 'മുർമുജിയുടെ ശക്തിയും ജ്ഞാനവും ദീർഘവീക്ഷണവുമുള്ള നേതൃത്വം നമ്മുടെ രാജ്യത്ത് മികച്ച മാറ്റങ്ങൾ കൊണ്ടുവന്നു. ഭാരതത്തെ കൂടുതൽ ശക്തമാക്കുന്നതിനുള്ള അവരുടെ അക്ഷീണ സേവനവും അചഞ്ചലമായ സമർപ്പണവും നമ്മെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ" - രാജ്ഭവന്റെ എക്സ് ഹാന്ഡിലിൽ ഗവർണർ കുറിച്ചു.