ഇ.ഡിക്ക് രൂക്ഷ വിമർശനം: ആകാശ് ഭാസ്‌കരന് എതിരായ നടപടികൾ റദ്ദാക്കി

Saturday 21 June 2025 12:00 AM IST

ചെന്നൈ: നിർമ്മാതാവ് ആകാശ് ഭാസ്‌കരനും വ്യവസായി വിക്രം രവീന്ദ്രനും എതിരായ കേസിൽ ഇ.ഡിക്ക് തിരിച്ചടി. നടപടികൾ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ടാസ്മാക് അഴിമതിയുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും ഇ.ഡിയുടെ പക്കലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇ.ഡി പരിധി വിട്ടെന്നും നിരീക്ഷിച്ചു.

ആകാശ് ഭാസ്‌കരനും വിക്രം രവീന്ദ്രനുമെതിരായ കേസിൽ ഇരുവരുടെയും സ്ഥാപനങ്ങളിലെ റെയ്ഡ് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ്. പിടിച്ചെടുത്ത ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഉടൻ തിരിച്ചുനൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ പരിശോധന പൂർത്തിയായില്ലെന്ന ഇ.ഡിയുടെ വാദം കോടതി തള്ളി. ഉദയനിധി സ്റ്റാലിന്റെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. റെയ്ഡ് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കിയിരുന്നു.