ലഹരി വിമുക്ത ക്യാമ്പെയിൻ

Saturday 21 June 2025 3:11 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ ' നശാമുക്ത് ഭാരത് അഭിയാൻ ' ലഹരി വിമുക്ത ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു. 25ന് രാവിലെ 9.30 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിലാണ് കാമ്പെയിൻ. ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി,കോളേജ് വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കും. വൈകിട്ട് നാലിന് നടക്കുന്ന നശാമുക്ത് കൾച്ചറൽ ഡേ സീസൺ 3 സമാപനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.