പാവങ്ങൾ വിവർത്തനത്തിന് നൂറ് വയസ്
Saturday 21 June 2025 2:27 AM IST
തിരുവനന്തപുരം: വിക്ടർ യൂഗോയുടെ പ്രശസ്തമായ ഫ്രഞ്ച് നോവൽ 'പാവങ്ങൾ' മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികം കെ.പി.സി.സി വിചാർ വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും.നാളെ വൈകിട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഡോ.പി.കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്യും.പാലോട് രവി അദ്ധ്യക്ഷത വഹിക്കും.മലയാള സാഹിത്യത്തിലെ ചരിത്രപരമായ വിവർത്തനങ്ങളിൽ ഒന്നായ 'പാവങ്ങൾ' ന്റെ മലയാള പരിഭാഷ നാലപ്പാട്ട് നാരായണമേനോൻ നിർവഹിച്ച് പ്രസിദ്ധീകരിച്ചിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാവുകയാണ്.