കുട്ടികളുടെ അശ്ലീല ദൃശ്യം; 15 പേർ അറസ്റ്റിൽ
Saturday 21 June 2025 1:01 AM IST
ഹൈദരാബാദ്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഐ.ഐ.ടി ബിരുദധാരി ഉൾപ്പെടെ 15 പേരെ സൈബർ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. 19നും 50 വയസിനും ഇടയിലുള്ളവരാണ് പിടിയിലായത്.
നാലു മാസത്തിനിടെ 294 കേസുകൾ രജിസ്റ്റർ ചെയ്തതായും 110 പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു. അറസ്റ്റിലായ ഐ.ഐ.ടി ബിരുദധാരി ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ മറ്റൊരാൾ എൻജിനിയറിംഗ് ബിരുദധാരിയാണ്. ആറു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ വിഡിയോയാണ് പ്രചരിപ്പിച്ചത്. ഇവ എങ്ങനെ ലഭിച്ചു എന്നതുൾപ്പെടെ അറിയാൻ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.