വിമാന ദുരന്തം: കണ്ണീരോടെ ക്യാന്റീൻ ജീവനക്കാരൻ
അഹമ്മദാബാദ്: വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ക്യാന്റീനിലെ പാചകക്കാരിയായിരുന്ന സർളബൈൻ താക്കോറിന്റെയും മകൾ രണ്ടുവയസുകാരി ആദ്യയുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
അമ്മയ്‌ക്കും മകൾക്കും എന്തെങ്കിലും സംഭവിച്ചോയെന്നുള്ള ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ ക്യാന്റീൻ ജീവനക്കാരൻ താക്കോർ രവിയുടെ ചോദ്യം ദുരന്തമുഖത്തെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.
അഹമ്മദാബാദിൽ സംസ്‌കാരചടങ്ങുകൾ നടക്കുമ്പോൾ താക്കോർ രവിയുടെ വിലാപം കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.
വിശ്വാസിനെതിരെ
വ്യാജപ്രചാരണം
വിമാനാപകടത്തിൽ രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് കുമാർ രമേഷിനെ അറസ്റ്റ് ചെയ്‌തുവെന്ന് സാമൂഹ മാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം. യാത്രക്കാരനായിരുന്നുവെന്ന് വിശ്വാസ് കള്ളം പറഞ്ഞുവെന്നാണ് പ്രചാരണം. അറസ്റ്റ് വാർത്ത അഹമ്മദാബാദ് പൊലീസ് നിഷേധിച്ചു. വ്യാജപ്രചാരണം വിശ്വസിച്ച് വിശ്വാസിനെതിരെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റിട്ട നടിയും ഗായികയുമായ സുചിത്ര കൃഷ്‌ണമൂർത്തി മാപ്പു പറഞ്ഞു. പോസ്റ്റ് പിൻവലിച്ചു.