ഇറാൻ- ഇസ്രയേൽ സംഘർഷം ,​ ഗൾഫ് എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ

Saturday 21 June 2025 12:52 AM IST

തിരുവനന്തപുരം: യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്ന മലയാളികളെയും ഇറാൻ- ഇസ്രയേൽ സംഘർഷം വലയ്ക്കുന്നു. കണക്ഷൻ ഫ്ലൈറ്റിൽ വരുന്ന യാത്രക്കാർ ജി.സി.സി രാജ്യങ്ങളിൽ ഒരുദിവസം വരെ കുടുങ്ങിക്കിടക്കുകയാണ്.

യാത്രാമദ്ധ്യേ വിമാനം വഴി തിരിച്ചുവിടുന്നതോടെ ലാൻഡിംഗ് മണിക്കൂറുകൾ വൈകുന്നു. ഇതോടെ കണക്ഷൻ ഫ്ലൈറ്റ് നഷ്ടമാകുന്നതാണ് വിനയായത്. യു.കെ, യു.എസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സ്‌കൂൾ വെക്കേഷൻ തുടങ്ങുന്നതിനാൽ നിരവധി യാത്രക്കാരാണ് കേരളത്തിലേക്ക് വരുന്നത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ നിന്ന് ഒട്ടേറെ മലയാളികളുമായി അബുദാബിയിലേക്ക് വന്ന എത്തിഹാദ് വിമാനം യാത്രാമദ്ധ്യേ വഴിതിരിച്ചുവിട്ടു. രണ്ടര മണിക്കൂർ വൈകിയാണ് അബുദാബിയിൽ ലാൻഡ് ചെയ്തത്. കണക്ഷൻ ഫ്ലൈറ്റ് ഇവർ എത്തും മുൻപ് പുറപ്പെട്ടിരുന്നു.

മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അബുദാബിയിൽ എത്തിയ മലയാളികളും ഇതുപോലെ പെട്ടുപോയി. നാട്ടിലേക്ക് അടുത്ത ദിവസമേ വിമാനമുള്ളൂവെങ്കിൽ ഇവരെ ഹോട്ടലുകളിൽ താമസിപ്പിക്കും. ദുബായ്, ഖത്തർ എന്നിവിടങ്ങളിലും കണക്ഷൻ ഫ്ലൈറ്റ് കിട്ടാതെ യാത്രക്കാർ കുടുങ്ങുന്നുണ്ട്. കല്യാണത്തിൽ പങ്കെടുക്കാനും ബന്ധുവിന്റെ മരണമറിഞ്ഞും പുറപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

ഇ​റാ​നി​ൽ​ ​നി​ന്ന് 2​ ​വി​മാ​നംകൂ​ടി​ ഡ​ൽ​ഹി​യിൽ

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​റാ​നി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ക്കാ​രെ​യും​ ​വ​ഹി​ച്ച് ​ര​ണ്ടു​ ​വി​മാ​ന​ങ്ങ​ൾ​ ​കൂ​ടി​ ​ഡ​ൽ​ഹി​യി​ലെ​ത്തി.​ ​മ​റ്റൊ​രു​ ​വി​മാ​നം​ ​ഇ​ന്നെ​ത്തും.​ ​ഇ​ന്ത്യ​ക്കാ​രെ​ ​ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി​ ​ഇ​റാ​ൻ​ ​ഇ​ന്ന​ലെ​ ​വ്യോ​മ​പാ​ത​ ​തു​റ​ന്നി​രു​ന്നു.​ ​മ​ഹാ​ദി​ൽ​ ​നി​ന്നു​ള്ള​ ​ആ​ദ്യ​ ​വി​മാ​നം​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 11.30​നും​ ​തു​ർ​ക്ക്‌​മെ​നി​സ്ഥാ​നി​ലെ​ ​അ​ഷ്ഗാ​ബ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​നം​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നോ​ടെ​യു​മാ​ണ് ​ഡ​ൽ​ഹി​യി​ലി​റ​ങ്ങി​യ​ത്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​സ്‌​ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​സം​ഘ​ത്തി​ലു​ണ്ട്.​ ​ന​ട​പ​ടി​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​ത് ​ഇ​ന്ത്യ​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​മാ​ണ്.​ ​റോ​ഡ് ​മാ​ർ​ഗം​ ​മ​ഷാ​ദി​ലെ​ത്തി​യ​ 1,000​ ​ഇ​ന്ത്യ​ൻ​ ​പൗ​ര​ന്മാ​രെ​ ​ഒ​ഴി​പ്പി​ക്കാ​നാ​ണ് ​വ്യോ​മാ​തി​ർ​ത്തി​ ​തു​റ​ന്ന​ത്.