ഭാരതാംബ: നിയമപ്പോരിലേക്ക്; വഴങ്ങാതെ ഗവർണർ,​ രാജ് ഭവൻ ചടങ്ങിന് സർക്കാർ പ്രോട്ടോക്കോൾ പ്രഖ്യാപിക്കും

Saturday 21 June 2025 12:03 AM IST

തിരുവനന്തപുരം: രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സർക്കാർ നിയമനടപടികളിലേക്ക്. നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും ഉപദേശം തേടി. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും നീക്കമുണ്ട്.

രാജ്ഭവനിൽ എന്തൊക്കെ ഉപയോഗിക്കണമെന്ന് താനാണ് നിശ്ചയിക്കേണ്ടതെന്നും സർക്കാർ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും ഗവർണർ നിലപാടെടുത്തു. രാജ്ഭവനിലെ ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ പ്രോട്ടോക്കോൾ മന്ത്രിസഭായോഗം തയ്യാറാക്കി ഗവർണറെ അറിയിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നു. കരടുണ്ടാക്കാൻ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി. രാജ്ഭവനിലെ സർക്കാർ പരിപാടികൾ ഒഴിവാക്കാനും ആലോചനയുണ്ട്.

രാജ്ഭവനിലെ എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുമെന്ന നിലപാടിലാണ് ഗവർണർ ആർ.വി.ആർലേക്കർ. ഇന്നലെ പശ്ചിമബംഗാൾ രൂപീകരണാഘോഷ ചടങ്ങിലും ചിത്രമുപയോഗിച്ചു. ഇന്നത്തെ യോഗാ ദിനാഘോഷത്തിലും ചിത്രമുണ്ടാവും. മേരാ യുവഭാരതാണ് സംഘാടകർ. രാജ്ഭവനിൽ സർക്കാർ പരിപാടികൾ അടുത്തെങ്ങും നിശ്ചയിച്ചിട്ടില്ല. ഓഡിറ്റോറിയത്തിന്റെ വലതുവശത്ത് ഭാരതാംബ ചിത്രവും വിളക്കുകൊളുത്തി പുഷ്പാർച്ചനയും നിർബന്ധമാക്കാനാണ് ഗവർണർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്.

ഔദ്യോഗിക ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘനം നടത്തിയതായി കേന്ദ്രത്തിനുള്ള പ്രതിമാസ റിപ്പോർട്ടിൽ ഗവർണർ അറിയിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് റിപ്പോർട്ടയയ്ക്കുക. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകാനുമിടയുണ്ട്. രാജ്ഭവനിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രംവച്ചതിൽ പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയതിൽ ഗവർണർ കടുത്ത അതൃപ്തിയിലാണ്.

ഗ​വ​ർ​ണ​റു​ടെ​ ​ചു​മ​ത​ല​ക​ൾ​ ​പ​ത്താം ക്ലാ​സി​ൽ​ ​പ​ഠി​പ്പി​ക്കും​:​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഭാ​ര​താം​ബാ​ ​വി​വാ​ദ​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​ ​ആ​യു​ധം​ ​കൂ​ർ​പ്പി​ച്ച് ​സ​ർ​ക്കാ​ർ.​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​ധി​കാ​ര​വും​ ​ക​ട​മ​യും​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​പ​ത്താം​ക്ളാ​സ് ​പാ​ഠ​പു​സ്ത​ക​ത്തി​ലും​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​പ​രി​ഷ്‌​ക​രി​ക്കു​ന്ന​ ​വേ​ള​യി​ലും ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ​തീ​രു​മാ​നം.​ ​പ​ത്താം​ ​ക്ളാ​സി​ലെ​ ​സാ​മൂ​ഹ്യ​ശാ​സ്ത്രം​ ​ര​ണ്ടാം​ ​വോ​ള്യ​ത്തി​ലാ​ണ് ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്‌​ക​രി​ച്ച​തെ​ന്നും​ ​വി​ദ്യാ​ഭ്യാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​ ​അ​ത് ​ജീ​വി​ത​ത്തി​ൽ​ ​പ​ക​ർ​ത്താ​ൻ​ ​വ​കു​പ്പ് ​കു​ട്ടി​ക​ൾ​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കു​മെ​ന്നും​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​ഗ​വ​ർ​ണ​ർ​മാ​രു​ടെ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​അ​ധി​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ​സു​പ്രീം​കോ​ട​തി​ ​ത​ന്നെ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​മൂ​ല്യ​ങ്ങ​ൾ​ ​പ​ഠി​ക്കേ​ണ്ട​ ​യ​ഥാ​ർ​ത്ഥ​ ​ഇ​ട​ങ്ങ​ൾ​ ​വി​ദ്യാ​ല​യ​ങ്ങ​ളാ​യ​തു​കൊ​ണ്ടാ​ണ് ​ഗ​വ​ർ​ണ​ർ​മാ​രു​ടെ​ ​ഭ​ര​ണ​ഘ​ട​നാ​ ​അ​ധി​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​പ്ര​തി​പാ​ദി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഭാ​ര​താം​ബ​യെ​ ​വ​ണ​ങ്ങ​ണ​മെ​ന്ന​ ​നി​ല​പാ​ട് ​ഗ​വ​ർ​ണ​ർ​ ​തി​രു​ത്ത​ണ​മെ​ന്നും​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ആ​വ​ശ്യ​പ്പെ​ട്ടു.