വിദ്യാഭ്യാസ പുരസ്‌കാര വിതരണം ഇന്ന്
Saturday 21 June 2025 12:05 AM IST
തൃശൂർ: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കുന്നതിന് മികവ് 2025 സംഘടിപ്പിക്കുമെന്ന് വി.ആർ.സുനിൽകുമാർ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാള കാർമൽ കോളജ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹ്‌നാൻ എം.പി, പി.പി.സുനീർ, വി.എസ്.പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ സംബന്ധിക്കും. ആകെ 991 കുട്ടികളെയാണ് അനുമോദിക്കുന്നത്. വാർത്താസമ്മേളനത്തിൽ പി.കെ.ഡേവിസ്, ബിന്ദു ബാബു എന്നിവരും പങ്കെടുത്തു.