വെള്ളക്കെട്ട്: ബി.ജെ.പി പ്രതിഷേധം

Saturday 21 June 2025 12:06 AM IST

പഴുവിൽ: ചാഴൂർ പഞ്ചായത്തിലെ വൈക്കോചിറയിൽ വാർഡ് എട്ടും, ഒമ്പതും ഉൾപ്പെടുന്ന പ്രദേശത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ ഒാഗസ്റ്റിൽ നിർമ്മിച്ച കമാൻഡോ മുഖത്തെ താത്കാലിക ബണ്ട് തകർന്നതിനെ തുടർന്നുണ്ടായ

വെള്ളക്കെട്ട് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചാഴൂർ പഞ്ചായത്ത് സമിതി ചിറ്റുവേലിയിൽ നിന്ന് കമാൻഡോ മുഖത്തേക്ക് പ്രതിഷേധ ജാഥ നടത്തി. സജീവൻ ഞാറ്റുവെട്ടി, ഷാജി കളരിക്കൽ, വി.ശ്രീരജ്, രജിത്ത് രാജൻ ഇയ്യാനി, സുശാന്ത് ഐനിക്കുന്നത്ത്, ദിനേശ് കണ്ണോളി, നിഖിൽ രാധാകൃഷ്ണൻ, നീതിഷ് പൊറ്റേക്കാട്ടിൽ, ഡിന്റോ കൊള്ളന്നൂർ, അജീഷ് കളരിക്കൽ,

ശ്രീജിത്ത് ബാലൻ, രാഗേഷ് കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.