നഗരസഭ വാർഡുകളിലെ വികസനം, കൗൺസിലർമാർ പറയുന്നു...

Saturday 21 June 2025 12:08 AM IST
ജോൺ ഡാനിയേൽ

വർഷങ്ങളായി മാലിന്യ ഇടമായിരുന്ന കിഴക്കുംപാട്ടുകര ഈസ്റ്റ് പൈപ്പ് ലൈൻ റോഡിൽ ഫുട്പാത്ത് നിർമ്മിച്ച് വാക്ക് വേ ഒരുക്കി മാലിന്യ മുക്തമാക്കി.

ഇരുട്ട് മൂടി കിടന്നിരുന്ന കിഴക്കുംപാട്ടുകര ഡിവിഷനിലെ പ്രധാന പാതയായ ബിഷപ്പ് ഹൗസ് റോഡിൽ ഉൾപ്പെടുന്ന ബിഷപ്പ് ഹൌസ് ജംഗ്ഷനിലും, കിഴക്കുംപാട്ടുകര സെന്ററിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് പ്രകാശ പൂരിതമാക്കി.

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കിഴക്കുംപാട്ടുകര ഡിവിഷനിൽ വനിതാ വിപണന കേന്ദ്രം പ്രോജക്ടിന് കോർപ്പറേഷന്റെ അംഗീകാരം.

കിഴക്കുംപാട്ടുകര ഡിവിഷനിലെ പ്രധാന പാതയായ കിഴക്കുംപാട്ടുകര- നെല്ലങ്കര റോഡ് രണ്ടര കോടി ചെലവിൽ ബി.എം.ബി.സി ടാറിംഗിന് അംഗീകാരം.

വെള്ളക്കെട്ട് ഭീതിയകറ്റി മാലിന്യവും മണ്ണുമെടുത്ത് വൃത്തിയാക്കി തോടുകളുടെ നവീകരണം.

( ജോൺ ഡാനിയേൽ, കിഴക്കുംപാട്ടുകര ഡിവിഷൻ)

കോടികൾ ചിലവഴിച്ച് കണിമംഗലം-പനമുക്ക്, പാറപ്പുറം-വുമൺസ് പോളിടെക്‌നിക്, പനമുക്ക്-സേലം ജംഗ്ഷൻ റോഡുകൾ ബി.എം.ബി.സിയാക്കി

15 മിനി മാസ്റ്റ്, 4 ഹൈമാസ്റ്റ്, 250 എൽ.ഇ.ഡി ലൈറ്റുകൾ, പുതിയ 150 ലൈറ്റുകൾ

ഡിവിഷനിലെ 97 ശതമാനം റോഡുകളും ടാറിംഗും റീടാറിംഗും, കാനകളുടെ നവീകരണവും പൂർത്തീകരിച്ചു

എല്ലാ അങ്കണവാടികളും നവീകരിച്ചു

പുതിയതായി ആറു റോഡുകളുടെ പണി പൂർത്തീകരിച്ചു

അംബേദ്ക്കർ ഗ്രാമം പദ്ധതി

113 എസ്.സി കുടുംബങ്ങൾക്കും 46 ജനറൽ കാറ്റഗറിയിലും വീടുപൊളിച്ച് മേയൽ.

ഹെൽത്ത് സെന്ററിന്റെ നവീകരണം.

(എ.ആർ.രാഹുൽ നാഥ്, പനമുക്ക് ഡിവിഷൻ)

കേ​ന്ദ്ര​ ​പ​ദ്ധ​തി​യാ​യ​ ​പി.​എം.​എ.​വൈ,​ ​അ​മൃ​ത് ​പ​ദ്ധ​തി​യി​ൽ​ ​കു​ടി​വെ​ള്ള​ ​ക​ണ​ക്ഷ​ൻ,​ ​മാ​തൃ​വ​ന്ദ​ന​ ​യോ​ജ​ന​ ​തു​ട​ങ്ങി​യ​വ​ ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ​എ​ത്തി​ച്ചു. സ്വ​ച്ഛ് ​ഭാ​ര​ത് ​പ​ദ്ധ​തി​യി​ൽ​ ​പാ​ട്ടു​രാ​യ്ക്ക​ൽ​ ​ടേ​ക്ക് ​എ​ ​ബ്രേ​ക്ക് ​ടോ​യ്‌​ല​റ്റ് ​സ്ഥാ​പി​ച്ചു. ഡി​വി​ഷ​നി​ലെ​ ​ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​ ​റോ​ഡു​ക​ളും​ ​കാ​ന​ക​ളും​ ​പു​ന​രു​ദ്ധ​രി​ച്ചു. അ​മൃ​ത് 2.0​യി​ൽ​ ​പാ​ട്ടു​രാ​യ്ക്ക​ൽ​ ​പാ​ല​ത്തി​ന് ​സ​മീ​പ​മു​ള്ള​ ​പു​ത്ത​ൻ​കു​ളം​ ​ന​വീ​ക​രി​ച്ചു.​ ​വി​വേ​കാ​ന​ന്ദ​ ​പാ​ർ​ക്കി​ന്റെ​ ​പ്ര​വൃ​ത്തി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ന്നു. പ​ടി​ഞ്ഞാ​റെ​ ​ചി​റ​ ​റോ​ഡ് ​ടൈ​ൽ​ ​വി​രി​ച്ച് ​സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. പ​ടി​ഞ്ഞാ​റെ​ ​ചി​റ​ ​റോ​ഡി​ൽ​ ​പു​റ​മ്പോ​ക്ക് ​സ്ഥ​ല​ത്ത് ​അ​ങ്ക​ണ​വാ​ടി​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി. -​പൂ​ർ​ണി​മ​ ​സു​രേ​ഷ്, തേ​ക്കി​ൻ​ക്കാ​ട് ​ഡി​വി​ഷൻ