പ്രഭാഷണ പരമ്പര ഇന്ന് തൃശൂരിൽ
Saturday 21 June 2025 12:09 AM IST
തൃശൂർ: ആഗോള ചിന്തയെയും കഥകളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ടെഡ് എക്‌സ് പൂങ്കുന്നം തൃശൂരിന്റെ ആഭിമുഖ്യത്തിൽ ഇന്ന് തൃശൂരിലെ ഹൈലൈറ്റ് മാളിൽ ടെഡ് എക്‌സ് പ്രഭാഷണ പരമ്പര നടക്കും. 'ചിലർ വലുതായി ചിന്തിക്കുന്നു' എന്ന ആശയത്തിലൂന്നിയുള്ള പ്രഭാഷണ പരമ്പരിയിൽ അമേരിക്കയിൽ നിന്നുള്ള പ്രശസ്ത വെഞ്ചർ ബ്രയാൻ മാക് മഹോൺ, യൂറോപ്പിലെ ചലച്ചിത്ര നിർമ്മാതാവും നാടക പ്രവർത്തകനുമായ ജെഫ് ഗോൾഡ് ബർഗ്, തൃശൂർ സ്വദേശിയായ സോലേസ് സ്ഥാപക ഷീബ അമീർ, തമിഴ്‌നാട്ടിലെ ഇലവർസി ജയകാന്ത്, സിക്കിമിലെ ശാസ്ത്രജ്ഞൻ സുദർശൻ താമാംഗ്, ജാപ്പനീസ് കർഷകൻ ഷിന്റാരോ അനാക, ആഫ്രിക്കൻ സംരംഭകൻ അഡിയോല അഡഡേവി, അശ്വിൻ പി. കൃഷ്ണ എന്നിവർ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ക്യുറേറ്റർ വിനയ് നായർ, ആതിര രാജൻ, റമീസ്, ഷെഹ്‌സാൻ എന്നിവർ പങ്കെടുത്തു.