ക്ഷേത്രത്തിൽ കലശം
Saturday 21 June 2025 12:10 AM IST
കൊടുങ്ങല്ലുർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കലശം ബ്രഹ്മശ്രീ താമരശ്ശേരി മേക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വ്യാഴാഴ്ച മുതൽ ആരംഭിച്ചു. രണ്ടാം ദിവസമായ ഇന്നലെ ശിവന് ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചഗം, 25 കലശാഭിഷേകം (പൂജ), ഭഗവതീങ്കൽ ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചഗം വൈകീട്ട് സ്ഥല ശുദ്ധി എന്നിവ നടന്നു. മൂന്നാം ദിവസമായ ഇന്ന് അഗ്‌നി ജനനം, തത്ത്വഹോമം, തത്ത്വകലശ പൂജ, ബ്രഹ്മകലശ പൂജ നടക്കും. വൈകിട്ട് പരികലശ പൂജ, അധിവാസ ഹോമം, അധിവാസ പൂജ എന്നിവ ഉണ്ടാകും. നാളെ പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം എന്നിവയോടെ കലശച്ചടങ്ങുകൾ സമാപിക്കും. മുറജപം അണിമംഗലം വാസുദേവൻ നമ്പൂതിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.