യോഗാ ദിനം ഉദ്ഘാടനം ഇന്ന്

Saturday 21 June 2025 12:10 AM IST

തൃശൂർ: നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പതിനൊന്നാം അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 6.30ന് തൃശൂർ ചാക്കോ മെമ്മോറിയൽ ഹാളിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിക്കും. ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി.സജിത് ബാബു തുടങ്ങിയവർ മുഖ്യാതിഥികളാകും. നാഷണൽ ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ യോഗാ പ്രദർശനവും നടക്കും.