കൊട്ടിയൂർ തേവർക്ക് നടത്തുന്ന ആലിംഗന പുഷ്‌പാഞ്ജലി കണ്ടുതൊഴാൻ ആഗ്രഹമുള്ളവർ ഇതറിഞ്ഞോളൂ

Saturday 21 June 2025 12:23 AM IST

കൊ​ട്ടി​യൂ​ർ​:​ ​അ​ക്ക​രെ​ ​കൊ​ട്ടി​യൂ​രി​ൽ​ ​രേ​വ​തി​ ​നാ​ൾ​ ​ആ​രാ​ധ​നാ​ ​പൂ​ജ​യു​ടെ​ ​ഭാ​ഗ​മാ​യി വെള്ളിയാഴ്‌ച​ ​പെ​രു​മാ​ളി​ന് ​പൊ​ന്നി​ൻ​ ​ശീ​വേ​ലി​യും​ ​പാ​ല​മൃ​ത് ​അ​ഭി​ഷേ​ക​വും​ന​ട​ന്നു.​ ​കോ​ട്ട​യം​ ​തെ​ക്കേ​ ​കോ​വി​ല​ക​ത്തു​ ​നി​ന്നു​മാ​ണ് ​ക​ള​ഭാ​ഭി​ഷേ​ക​ത്തി​നു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​എ​ത്തി​ച്ച​ത്.​ ​ശീ​വേ​ലി​ക്ക് ​ആ​ന​ക​ൾ​ക്ക് ​സ്വ​ർ​ണം​ ​കൊ​ണ്ട് ​അ​ല​ങ്ക​രി​ച്ച​ ​നെ​റ്റി​പ്പ​ട്ടം​ ​ചാ​ർ​ത്തി​യി​രു​ന്നു.​ ​സ്വ​ർ​ണം,​ ​വെ​ള്ളി​ ​പാ​ത്ര​ങ്ങ​ളും​ ​ഭ​ണ്ഡാ​ര​ങ്ങ​ളും​ ​ശീ​വേ​ലി​ക്ക് ​അ​ക​മ്പ​ടി​യാ​യി​ ​എ​ഴു​ന്ന​ള്ളി​ച്ചു.​ ​ഉ​ച്ച​യ്ക്ക് ​ആ​രാ​ധ​ന​ ​സ​ദ്യ​യും​ ​വൈ​കു​ന്നേ​രം​ ​പെ​രു​മാ​ൾ​ക്ക് ​പാ​ല​മൃ​ത് ​അ​ഭി​ഷേ​ക​വും​ ​ക​ള​ഭാ​ഭി​ഷേ​ക​വും​ ​ന​ട​ത്തി.

ആ​രാ​ധ​ന​ക​ളി​ൽ​ ​നാ​ലാ​മ​ത്തേ​താ​യ​ ​രോ​ഹി​ണി​ ​ആ​രാ​ധ​ന​ 24​ന് ​ന​ട​ക്കും.​ ​സ​വി​ശേ​ഷ​മാ​യ​ ​ആ​ലിം​ഗ​ന​ ​പു​ഷ്പാ​ഞ്ജ​ലി​ ​രോ​ഹി​ണി​ ​ആ​രാ​ധ​ന​ ​നാ​ളി​ലാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​രോ​ഹി​ണി​ ​ആ​രാ​ധ​ന​യോ​ടെ​ ​നാ​ല് ​ആ​രാ​ധ​ന​ക​ളും​ ​പൂ​ർ​ത്തി​യാ​കും.

രേ​വ​തി​ ​ആ​രാ​ധ​നാ​ ​നാ​ളാ​യ​ ​ഇ​ന്ന​ലെ​ ​ദ​ർ​ശ​ന​ത്തി​നാ​യി​ ​ആ​യി​ര​ങ്ങ​ളാ​ണ് ​കൊ​ട്ടി​യൂ​രി​ൽ​ ​എ​ത്തി​യ​ത്.​രാ​വി​ലെ​ ​മു​ത​ൽ​ ​ത​ന്നെ​ ​ദൂ​രെ​ ​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഭ​ക്ത​ർ​ ​കൊ​ട്ടി​യൂ​രി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു.​ ​ആ​രാ​ധ​നാ​ ​നാ​ളി​ൽ​ ​മാ​ത്ര​മു​ള്ള​ ​പൊ​ന്നി​ൻ​ ​ശീ​വേ​ലി​ ​കാ​ണാ​ൻ​ ​ആ​യി​ര​ങ്ങ​ളാ​ണ് തി​രു​വ​ൻ​ചി​റ​യു​ടെ​ ​ക​ര​യി​ൽ​ ​കാ​ത്തു​ ​നി​ന്ന​ത്.​ ​ശീ​വേ​ലി​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​തി​രു​വ​ൻ​ചി​റ​ ​ഭ​ക്ത​ജ​ന​ങ്ങ​ളാ​ൽ​ ​നി​റ​ഞ്ഞു.​ ​മ​ഴ​ ​മാ​റി​ ​നി​ന്ന​തും​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള​ ​യാ​ത്ര​ ​സു​ഗ​മ​മാ​ക്കി.

നി​ത്യ​പൂ​ജ​കൾ രാ​വി​ലെ​ ​നി​ർ​മ്മാ​ല്യം​ ​മാ​റ്റി​ 36​ ​കു​ടം​ ​അ​ഭി​ഷേ​കം.​ ​ഉ​ഷ​പൂ​ജ,​ ​സ്വ​ർ​ണ​ ​കു​ടം​ ​-​ ​വെ​ള്ളി​ ​കു​ടം​ ​സ​മ​ർ​പ്പ​ണം,​ ​പ​ന്തീ​ര​ടി​ ​പൂ​ജ,​ ​ഉ​ച്ച​ശീ​വേ​ലി,​ ​ആ​യി​രം​ ​കു​ടം​ ​അ​ഭി​ഷേ​കം,​ ​അ​ത്താ​ഴ​ ​പൂ​ജ,​ ​രാ​ത്രി​ ​ശീ​വേ​ലി,​ ​ശ്രീ​ഭൂ​ത​ബ​ലി.