കോട്ടയം യൂണിയൻ സംയുക്ത മേഖലാ പ്രതിനിധി സഭാ സമ്മേളനം 22ന്

Saturday 21 June 2025 12:43 AM IST

കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിൽ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായുള്ള നേതൃത്വ പരിശീലന ക്യാമ്പിന്റെ ഭാഗമായി ആർപ്പൂക്കര, ഏറ്റുമാനൂർ, പെരുമ്പായിക്കാട് മേഖലകളുടെ സംയുക്തപ്രതിനിധിസഭാ സമ്മേളനം 973ാം നമ്പർ അരുണോദയം നീണ്ടൂർ ശാഖാ ഓഡിറ്റോറിയത്തിൽ 22ന് രാവിലെ 10ന് നടക്കും. കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൺവീനർ വി.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ഇന്ദിരാ രാജപ്പൻ, എം.എസ് സുമോദ്, ജിനോ പാറയിൽ, കെ.സജീവ് കുമാർ, അനിൽകുമാർ, കെ.ആർ സന്തോഷ്, വി.റ്റി സുനിൽ, യു.കെ ഷാജി എന്നിവർ പങ്കെടുത്തു. ജിജിമോൻ ഇല്ലിച്ചിറ സ്വാഗതവും അജിമോൻ തടത്തിൽ നന്ദിയും പറയും.