യോഗദിനാചരണം ഇന്ന് 

Saturday 21 June 2025 12:44 AM IST

പുതുപ്പള്ളി: പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ യോഗദിനാചരണം ഇന്ന് രാവിലെ 9 ന് പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വത്സമ്മ മാണി അദ്ധ്യക്ഷത വഹിക്കും. ശാന്തമ്മ തോമസ്, ശാന്തമ്മ ഫിലിപ്പോസ്, സി.എസ് സുധൻ, ജിനു കെ.പോൾ, പ്രിയ കുമാരി എന്നിവർ പങ്കെടുക്കും. യോഗ പരിശീലകൻ കെ.എം അനൂപിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനവും, റാലിയും യോഗ ഡാൻസുമുണ്ട്. മെഡിക്കൽ ഓഫീസർ ഡോ. എസ്.അഞ്ജലി സ്വാഗതം പറയും.