സൗജന്യ യോഗാ ക്ലാസും ബോധവത്ക്കരണ സെമിനാറും
Saturday 21 June 2025 12:47 AM IST
അന്തീനാട്: എൻ.എസ്.എസ് വനിതാസമാജത്തിന്റെയും അശ്വനി ആയൂർവേദ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് അന്തീനാട് ഗൗരിശങ്കരം പ്രസാദമന്ദിരത്തിൽ യോഗാ പരിശീലനവും ബോധവത്ക്കരണ ക്ലാസും നടത്തും. വനിതകൾക്കും പെൺകുട്ടികൾക്കുമായാണ് ക്ലാസ് നടത്തുന്നത്. എൻ.എസ്.എസ് വനിതാസമാജം പ്രസിഡന്റ് ബിജി മനോജ് ഉദ്ഘാടനം ചെയ്യും. തികച്ചും സൗജന്യമായാണ് പ്രവേശനം. ആയൂർവേദ ഫിസിഷ്യനും യോഗാ തെറാപ്പിസ്റ്റുമായ ഡോ.വി.വി. ശില്പ ബോധവത്ക്കരണ ക്ലാസ് നയിക്കും. ഫോൺ: 9447031465.