യൂത്ത് ഫ്രണ്ട് (എം) ജന്മദിന സമ്മേളനം

Saturday 21 June 2025 12:48 AM IST

കോട്ടയം: കേരള യൂത്ത് ഫ്രണ്ട് (എം) ജന്മദിന സമ്മേളനം ഇന്ന് രാവിലെ 9 മുതൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ, ഡോ.എൻ.ജയരാജ്, അഡ്വ.ജോബ് മൈക്കിൾ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഡോ.സ്റ്റീഫൻ ജോർജ്, അഡ്വ.അലക്സ് കോഴിമല, പ്രൊഫ.ലോപ്പസ് മാത്യു, വിജി എം.തോമസ്, സാജൻ തൊടുക, ഷെയ്ക്ക് അബ്ദുള്ള എന്നിവർ പ്രസംഗിക്കും.