കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ

Saturday 21 June 2025 7:07 AM IST

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശി താന്യ ത്യാഗിയാണ് (17)​ മരിച്ചത്. യൂണിവേഴ്സിറ്റി ഒഫ് കാൽഗറിയിലെ വിദ്യാ‌ർത്ഥിയായിരുന്നു. അതേസമയം, മരണകാരണം വ്യക്തമല്ലെന്ന് കോൺസുലേറ്റ് ജനറൽ എക്സിലൂടെ അറിയിച്ചു. മരണകാരണം സംബന്ധിച്ച് കനേഡിയൻ അധികൃതരും വിവരം പുറത്തുവിട്ടിട്ടില്ല. താന്യയുടെ മരണത്തിൽ ദുഃഖിതരാണെന്നും കാനഡയിലെ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കോൺസുലേറ്റ് അറിയിച്ചു.

കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും അറിയിച്ചു. അതിനിടെ,​ ഹൃദയാഘാതത്താലാണ് താന്യ മരിച്ചതെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.