സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
Sunday 22 June 2025 12:05 AM IST
കോട്ടയം : ആലുവ സബ് ജയിൽ റോഡിന് സമീപമുള്ള ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ/ മറ്റർഹ വിഭാഗ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കി പി.എസ്.സി പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലന ക്ലാസുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജൂലായ് 2 ന് വൈകിട്ട് 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. ഫോൺ : 04842623304, 6282858374.