നീണ്ടൂർ സ്മാർട്ട് കൃഷിഭവൻ
Sunday 22 June 2025 12:05 AM IST
കോട്ടയം : ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ നീണ്ടൂരിൽ നിർമ്മാണം പൂർത്തിയായി. നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കൃഷിഭവൻ സ്ഥിതി ചെയ്യുന്നത്. കാർഷികോത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ആഴ്ച ചന്ത, രോഗകീട ബാധകളെ തിരിച്ചറിയുന്നതിനും പ്രതിവിധികൾ സ്വീകരിക്കുന്നതിനുമായി പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ജൈവ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യാൻ ബയോ ഫാർമസി, കർഷകർക്ക് അപേക്ഷാവിവരങ്ങളും വിവിധ രജിസ്‌ട്രേഷൻ നടപടികളും സുഗമമായി നടത്താൻ സജ്ജമാക്കിയിട്ടുള്ള ഫ്രണ്ട് ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കൂടാതെ അമ്പതോളം പേർക്കിരിക്കാവുന്ന മീറ്റിംഗ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്.