ശതാബ്ദി ആഘോഷ ഉദ്ഘാടനം 23ന് 

Sunday 22 June 2025 12:06 AM IST

ചങ്ങനാശേരി: ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി നിറവിൽ. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 23 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബാങ്ക് ഓഡിറ്റോറിയത്തിൽ ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമ ലതാ പ്രം സാഗർ മുഖ്യപ്രഭാഷണം നടത്തും. കാപ്‌കോസ് ചെയർമാൻ കെ.എം.രാധാകൃഷ്ണൻ ആദ്യകാല സഹകാരികളെ ആദരിക്കും. വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.251 അംഗ സ്വാഗത സംഘം രൂപീകരിച്ച് ഒരു വർഷം നീണ്ടുനില്ക്കുന്ന പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.