ഒരു പഞ്ചായത്ത് ഒരു കളിക്കളം
Sunday 22 June 2025 12:06 AM IST
കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു. നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തൃക്കേൽ ഇൻഡോർ സ്റ്റേഡിയം നവീകരിച്ചാണ് കളിക്കളം നിർമ്മിക്കുന്നത്. മന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ചെലവിട്ടാണ് നിർമ്മാണം. ഫെൻസിംഗ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്നേജ് സംവിധാനം, ഓപ്പൺ ജിം എന്നിവയും ഇൻഡോറിൽ സ്പോർട്സ് ഫ്ലോറിംഗ്, വൈദ്യുതി സംവിധാനം തുടങ്ങിയവയും സജ്ജീകരിക്കും. ഫുട്ബാൾ, ക്രിക്കറ്റ് എന്നിവ കളിക്കുന്നതിനായി 90 മീറ്റർ നീളത്തിലും 35 മീറ്റർ വീതിയിലുമാണ് ഗ്രൗണ്ട് നിർമിക്കുന്നത്.