പവൻ കല്യാണിന്റെ ഹരിഹരവീര മല്ലു ജൂലായ് 24ന്
Sunday 22 June 2025 6:00 AM IST
പവൻ കല്യാൺ നായകനാവുന്ന ഹരിഹര വീര മല്ലു ജൂലായ് 24ന് തിയേറ്ററിൽ . നേരത്തെ ജൂൺ 12ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്.
കൃഷ് ജഗർല മുഡിയും ജ്യോതി കൃഷ്ണയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിധി അഗർവാളാണ് നായിക.
അർജുൻ രാംപാൽ, നർഗീസ് ഫബ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരാണ് മറ്റു താരങ്ങൾ. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. ദയകർ റാവു ആണ് നിർമ്മാണം. ജ്ഞാനശേഖർ വി.എസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
നിക് പവൽ ആണ് ആക്ഷൻ കൊറിയോഗ്രാഫർ. എം.എം. കീരവാണി സംഗീതം ഒരുക്കുന്നു.
അതേസമയം ഭീംല നായക് ആണ് പവൻ കല്യാൺ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം.
സൂപ്പർ ഹിറ്റായ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കാണ് . ബിജുമേനോന്റെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് പവൻ കല്യാൺ പുനരവതരിപ്പിച്ചത്.