ലണ്ടനിൽ ചുറ്റിത്തിരിഞ്ഞ് നവ്യ നായർ

Sunday 22 June 2025 6:00 AM IST

അവധിക്കാലം ലണ്ടനിൽ ആഘോഷമാക്കുകയാണ് നടി നവ്യനായർ. യാത്രയുടെ ചിത്രങ്ങൾ നവ്യനായർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ലണ്ടൻ യാത്രയ്ക്കിടെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ കണ്ട സന്തോഷവും ഒപ്പം നിന്നെടുത്ത ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. പ്രായം കുറയ്ക്കുന്ന മെഷിൻ കൈയിലുണ്ടോ എന്ന് പുതിയ ചിത്രം കണ്ടു ഒരു ആരാധിക നവ്യയോട് ചോദിക്കുന്നു.

നന്ദനം സിനിമയിൽ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന നവ്യനായർ വലിയ ഇടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി ആണ് നവ്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ എന്നിവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാതിരാത്രി റിലീസിന് ഒരുങ്ങുകയാണ്. ടെലിവിഷൻ പരിപാടികളും സ്റ്റേജ് പ്രോഗ്രാമുകളുമായി തിരക്കിലാണ് നവ്യ.