പ്രതിഷേധവുമായി റേഷൻ കടക്കാർ; സ്റ്റോക്ക് എടുത്തില്ല, വീണ്ടും മണ്ണെണ്ണ വിതരണം പാളി
കോട്ടയം : റേഷൻ കട ഉടമകൾ മണ്ണെണ്ണ സ്റ്റോക്ക് എടുക്കാതെ വന്നതോടെ ഇന്നലെ മുതൽ റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി. അടുത്താഴ്ച യോഗം ചേർന്ന ശേഷം ആലോചിക്കാമെന്നാണ് റേഷൻകട ഉടമകളുടെ സംഘടന പറയുന്നത്. ജൂൺ 30 നുള്ളിൽ മണ്ണെണ്ണ വിറ്റുപോകണം. അതിന് സാദ്ധ്യത കുറവായതിനാൽ കേന്ദ്രം സർക്കാർ അനുവദിച്ച വിഹിതവും ഇതോടെ നഷ്ടമായേക്കും. മഞ്ഞ കാർഡിന് ഒരു ലിറ്ററും, മറ്റുള്ളവർക്ക് അര ലിറ്ററും. വൈദ്യുതീകരിക്കാത്ത വീടുകൾക്ക് ആറ് ലിറ്ററും നൽകുമെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രഖ്യാപനം. മണ്ണെണ്ണ മൊത്ത വിതരണക്കടകൾ കുറഞ്ഞതോടെ കയറ്റിക്ക് ചെലവു കണക്കാക്കിയാൽ കമ്മീഷൻ പോരെന്നും റേഷൻ അരി എത്തിക്കുന്നതുപോലെ മണ്ണെണ്ണയും എത്തിക്കണമെന്ന നിലപാടിലാണ് കട ഉടമകൾ. ലിറ്ററിന് ഏഴുരൂപ കമ്മിഷൻ വേണമെന്നാണ് ആവശ്യം. മീനച്ചിൽ താലൂക്കിൽ മാത്രമാണ് മൊത്ത വിതരണകേന്ദ്രമുള്ളത്.
ജില്ലയിൽ 9674 റേഷൻ കടകൾ
''റേഷൻ കടകളിൽ മണ്ണെണ്ണ എത്തിച്ചാലേ വിൽക്കാൻ കഴിയൂ. കമ്മീഷനും കൂട്ടണം.
കെ.കെ ശിശുപാലൻ (ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി )